യാത്രയുടെ തുടക്കം

❤️ ഞാനും എന്റെ മനസ്സും❤️
ഒരു കൊച്ചു സംസാരം

യാത്ര മത്ത് പിടിപ്പിക്കുന്ന ലഹരിയാണ്

എന്ത് ലഹരി? എന്താടോ ലഹരി സാഹസികതയാണ്

കോപ്പാണ് നീയൊരു പേടിത്തൊണ്ടൻ അല്ലെടാ

ആര്? ഞാനോ?

അതെന്നെ നീ തന്നെ

ഞാനൊരു ഏകാകിയാണ്

ഒന്ന് പോ ഭായ് നീ ഒന്നും ഒരു കുന്തവുമല്ല
നീ അടിമയാണ് എന്ന് പറഞ്ഞാൽ തെറ്റുണ്ടോ?സത്യം പറഞ്ഞാൽ നീ ഒരു അടിമയാണ്

വെറും അടിമ  ഓരോ സാഹചര്യങ്ങളിലും നീ പതറുന്നത് മനസ്സിലാവുന്നുണ്ട്

പക്ഷെ എനിക്ക് യാത്ര പോകണം എന്നെ മറന്നുള്ള യാത്ര മനസ്സിൽ ഒരുപാട് രാജ്യങ്ങളും താണ്ടി യാത്ര ചെയ്തിട്ട് ഉണ്ട് ഒരു രാജ്യവും ഒഴിയാതെ

ഹഹ എന്നിട്ട് ബാക്കി കൂടി തള്ള് കേക്കട്ടെ

ഹേയ് തള്ളല്ല ഇത് സത്യം

എന്ത് സത്യം ഹഹ ബാക്കി പറ കേൾക്കട്ടെ

നീ എന്റെ മൂട് പൊക്കല്ലേ ചങ്ങായി

ഹഹ എന്ത് മൂട്
ഒലക്കേടെടെ മൂടോ?

കളിയാക്കണ്ട എന്റെ സാഹചര്യം കൊണ്ടല്ലേ എനിക്ക് യാത്രകൾ ഇഷ്ടമായിട്ടും പോകാൻ പറ്റാതിരുന്നത് അല്ലെടാ നിനക്ക് അല്ലേ എന്നെക്കാളും അറിയുന്നത് എന്നിട്ട് നീ തന്നെ എന്നെ കളിയാക്കുകയാണോ

എടോ ഞാൻ നിന്നെ കളിയാക്കിയത് അല്ല നിന്റെ വിടല് കെട്ട് പറഞ്ഞതാ
നിനക്ക് വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും യാത്ര പോകാം
ജീവിതം തന്നെ ഒരു യാത്രയല്ലേ
നീ നിന്റെ കുടുംബം നോക്കാൻ പ്രവാസിയായത് ആ പ്രവാസവും ഒരു നല്ല യാത്രയല്ലേ
അതിലെ അനുഭവങ്ങളും സാഹസീകഥയല്ലേ ഏകാന്തതയല്ലേ പിന്നെ കൂടാതെ ആരുടെ മുന്നിലും കൈ നീട്ടാതെ ഉള്ള ജീവിതം 

ഹേയ് അങ്ങനെ അല്ല ഒരിടിടത്ത് തളച്ചിടുന്നത് എങ്ങനെയാണ് കണക്കാക്കുക നോക്കൂ യാത്രകൾ എന്നാൽ വ്യത്യസ്തങ്ങളായ പ്രദേശങ്ങളും,ഒരായിരം ജീവിതങ്ങളും,ഭാഷകളും,ഭക്ഷണങ്ങളും,കഥകളും,ചരിത്രങ്ങളും ഒക്കെ അനുഭവിച്ചു കൊണ്ട് പോകുന്നത് ആണ് ശരിക്കുള്ള യാത്ര
ഓരോ ദിവസങ്ങളിലെ അനുഭങ്ങളും മനസ്സിലെ സ്വർണലിഖിതത്തിൽ മറക്കാൻ പറ്റാത്ത രീതിയിൽ പതിപ്പിക്കുന്ന യാത്ര

അപ്പോൾ എന്താ നിന്റെ ഉദ്ദേശം?

യാത്ര തന്നെ ആദ്യം ഞാൻ താമസിക്കുന്ന മംഗലാപുരത്ത് നിന്നും തുടങ്ങി കേരളം മുഴുവനും കാണണം അത് കഴിഞ്ഞ് തമിഴ്നാട് തുടങ്ങി കശ്മീർ വരെ പോയിട്ട് വരട്ടെ അത് കഴിഞ്ഞ് രാജ്യാന്തര യാത്രകൾ  പിന്നെ അത് ജോലിക്ക് ആയിരിക്കില്ലട്ടോ.. ഞനെന്ന ലോകമാനവന്റെ   സഞ്ചാരം ലോകസഞ്ചാരം

ഹഹ കോമഡി തന്നെ അല്ല നടന്നത് തന്നെ എന്നാലും കേൾക്കാൻ നല്ല രസമുണ്ട്

നീ നോക്കിക്കോ എന്റെ യാത്രകൾ
നീ എന്നെ അസൂയയോടെ കാണും
നിന്റെ കളിയാക്കൽ അപ്പോൾ നിൽക്കും

എടാ പൊട്ടാ നീ എന്താ വിചാരിക്കുന്നത്
നീ ദരിദ്രവാസി അല്ലേ
നിന്റെ യാത്ര നടന്നത് തന്നെ
യാത്രകൾ ഒക്കെ പണം ഉള്ളവർക്കും,ധൈരമുള്ളവർക്കും പറഞ്ഞിട്ടുള്ളവർക്ക് പറഞ്ഞിട്ട് ഉള്ളതാ കേട്ടോ

നീ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല കാരണം മനസ്സ് ആക്കിയാൽ എല്ലാം വഴിക്ക് വരുമെടാ നീ നോക്കിക്കോ എന്റെ യാത്രകൾ.