Posts

യാത്രയുടെ തുടക്കം

❤️ ഞാനും എന്റെ മനസ്സും❤️ ഒരു കൊച്ചു സംസാരം യാത്ര മത്ത് പിടിപ്പിക്കുന്ന ലഹരിയാണ് എന്ത് ലഹരി? എന്താടോ ലഹരി സാഹസികതയാണ് കോപ്പാണ് നീയൊരു പേടിത്തൊണ്ടൻ അല്ലെടാ ആര്? ഞാനോ? അതെന്നെ നീ തന്നെ ഞാനൊരു ഏകാകിയാണ് ഒന്ന് പോ ഭായ് നീ ഒന്നും ഒരു കുന്തവുമല്ല നീ അടിമയാണ് എന്ന് പറഞ്ഞാൽ തെറ്റുണ്ടോ?സത്യം പറഞ്ഞാൽ നീ ഒരു അടിമയാണ് വെറും അടിമ  ഓരോ സാഹചര്യങ്ങളിലും നീ പതറുന്നത് മനസ്സിലാവുന്നുണ്ട് പക്ഷെ എനിക്ക് യാത്ര പോകണം എന്നെ മറന്നുള്ള യാത്ര മനസ്സിൽ ഒരുപാട് രാജ്യങ്ങളും താണ്ടി യാത്ര ചെയ്തിട്ട് ഉണ്ട് ഒരു രാജ്യവും ഒഴിയാതെ ഹഹ എന്നിട്ട് ബാക്കി കൂടി തള്ള് കേക്കട്ടെ ഹേയ് തള്ളല്ല ഇത് സത്യം എന്ത് സത്യം ഹഹ ബാക്കി പറ കേൾക്കട്ടെ നീ എന്റെ മൂട് പൊക്കല്ലേ ചങ്ങായി ഹഹ എന്ത് മൂട് ഒലക്കേടെടെ മൂടോ? കളിയാക്കണ്ട എന്റെ സാഹചര്യം കൊണ്ടല്ലേ എനിക്ക് യാത്രകൾ ഇഷ്ടമായിട്ടും പോകാൻ പറ്റാതിരുന്നത് അല്ലെടാ നിനക്ക് അല്ലേ എന്നെക്കാളും അറിയുന്നത് എന്നിട്ട് നീ തന്നെ എന്നെ കളിയാക്കുകയാണോ എടോ ഞാൻ നിന്നെ കളിയാക്കിയത് അല്ല നിന്റെ വിടല് കെട്ട് പറഞ്ഞതാ നിനക്ക് വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും യാത്ര പോകാം ജീവിതം തന്നെ ഒരു യാത്രയല്ലേ ...

എന്റെ ആദ്യത്തെ ബ്ലോഗ്

എന്റെ ബ്ലോഗ് വായിക്കുന്നതിന് മുൻപ് എന്നെ നിങ്ങൾ അറിയണം അല്ലോ അതിന് ശേഷമാവാം ഭ്രാന്തമായ തുറന്നെഴുത്ത് എന്റെ പേര് സഹീർ 6 വരയെ സ്കൂളിൽ പഠിച്ചിട്ടുള്ളൂ ബാക്കിയെല്ലാം ജീവിതത്തിന്റെ യാത്രയിൽ പഠിച്ചത് ആണ്  കണ്ണൂരിലെ തലശേരിയിൽ 29/10/1985 ൽ ജനനം  പിതാവ് ഉമ്മർ,മാതാവ് ജമീല ഞങ്ങൾ 4 മക്കൾ ആണ് 2 ആണ് 2 പെണ്ണ്  അതിന് രണ്ടാം നമ്പർ ഈ ഞാൻ  1.സഹിറ 2.സഹീർ 3.ഷമീമ 4.ഷബീർ    ശുഭം ഇപ്പോൾ കർണാടകയിലെ മംഗലാപുരത്ത് താമസം മലയാളം,kannada,തമിഴ്,തുളു, beary, ഹിന്ദി,ഇംഗ്ലീഷ്‌,പിടിച്ചു നിൽക്കാൻ കുറച്ചു അറബിയും അറിയാം  പിന്നെ ചെയ്ത ജോലികൾ ഒക്കെയും security officer,tea maker,salesman,helper എന്നിങ്ങനെ ഒക്കെ ആണ് അതും പല പല ലൊക്കേഷൻസിൽ ഇന്ത്യ,ഒമാൻ,uae എന്നിവിടങ്ങളിൽ ആണ് ഇത് വരെ ജീവിച്ചത്  ആയുസുണ്ടെങ്കിൽ ഒരുപാട് യാത്രകൾ ചെയ്യും അതൊക്ക നിങ്ങളിലും ഞാൻ എത്തിക്കും  പാവപ്പെട്ടവൻ ആയി ജനിക്കുന്നത് ഒരു തെറ്റല്ല പക്ഷെ പാവപ്പെട്ടവൻ ആയി മരിക്കുന്നത് എന്റെ മാത്രം തെറ്റ് ആണ് അല്ലേ ആണോ അല്ലയോ എന്നുള്ളത് നമ്മുക്ക് പിന്നെ ചർച്ച ചെയ്യാം  ഞാൻ എന്നെ ഒന്ന് നിങ്ങളിലേക്ക് എത്തിക്കട്ടെ    ...